¡Sorpréndeme!

70,000 വിലയുള്ള ഐഫോണ്‍ വാങ്ങിയ യുവാവിന് കിട്ടിയ പണി | Oneindia Malayalam

2017-11-16 558 Dailymotion

Man describes his experience while he got a fake iphone.

ആപ്പിളിൻറെ ഐഫോണ്‍ വാങ്ങിയ യുവാവിന് കിട്ടിയത് എട്ടിൻറെ പണി. മലയാളിയായ മനു എന്ന യുവാവിനാണ് ചതി പറ്റിയത്. ബിസിനസ് ആവശ്യത്തിനായി ബാംഗ്ലൂരില്‍ പോയ മനു നാട്ടിലേക്ക് വരാൻ ബസ് കാത്തുനില്‍ക്കുകയായിരുന്നു. ആ സമയം, കണ്ടാല്‍ മാന്യനെന്ന് തോന്നുന്നയാള്‍ മനുവിനടുത്തെത്തി. ആപ്പിളിൻറെ ഐഫോണ്‍ വില്‍ക്കാനുണ്ടെന്ന് കാണിച്ചു. ഇതിന് ശേഷം ഇത് 70,000 രൂപയുടെ ഫോണ്‍ ആണെന്നും എന്നാല്‍ ചില സാമ്പത്തിക ബാധ്യതകള്‍ ഉള്ളതിനാല്‍ വില്‍ക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു. വാങ്ങിയ കടയുടെ ബില്ല് ഉള്‍പ്പെടെയാണ് അയാള്‍ മനുവിനെ കാണിച്ചത്. ബില്ലുകളെല്ലാം തട്ടിച്ച് നോക്കിയ ശേഷം 20,000 രൂപക്ക് മനു ഫോണ്‍‌ വാങ്ങി. വീട്ടിലെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് തന്റെ കയ്യില്‍ കിട്ടിയത് ഐഫോണിൻറെ വ്യാജനാണെന്ന് മനു തിരിച്ചറിഞ്ഞത്. യഥാർഥ ഐ ഫോണിൻറെ കവറില്‍ വ്യാജ പാർട്സുകള്‍ ഘടിപ്പിച്ചായിരുന്നു വില്‍പന.